ചക്കരക്കല്ല് കമാൽപീടികയിലെ റഫീഖിനെ (55) സെപ്റ്റംബർ അഞ്ചിന് പുലർച്ച തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് കാസർകോട് സ്വദേശികൾ പിടിയിലായത്.
ബംഗളൂരുവിലെ ബേക്കറി വ്യാപാരിയായ റഫീഖ്, കമാൽപീടികയിൽ പുലർച്ച അഞ്ചിന് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകവെ ഇടവഴിയിൽ വെച്ച് ബലമായി പിടിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി പണം അപഹരിക്കുകയും ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. പുലർച്ചയായതിനാൽ കാറിനെ കുറിച്ചോ പ്രതികളെ കുറിച്ചോ പരാതിക്കാരന് ഒന്നും അറിയാൻ സാധിച്ചില്ല.
ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ ഒരുമാസമായി തുടർന്ന പഴുതടച്ച അന്വേഷണത്തിൽ ഞായറാഴ്ച പുലർച്ച പ്രതികളെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. റഫീഖ് പണവുമായി ബംഗളൂരുവിൽനിന്ന് വരുന്നത് പ്രതികൾക്ക് ആരോ ഒറ്റിക്കൊടുക്കുകയായിരുന്നു. ഇതനുസരിച്ചാണ് പ്രതികൾ കാസർകോട്ടുനിന്ന് ചക്കരക്കല്ലിലെത്തി പദ്ധതി നടപ്പാക്കിയത്.

0 Comments