NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ടെ ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം; എസ്‌ഐ പി അനൂബിന് സസ്‌പെന്‍ഷന്‍

കാസറകോട്: നഗരത്തിലെ ഓടോറിക്ഷ തൊഴിലാളിയായ അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ ആരോപണവിധേയനായ ചന്തേര പോലീസ് സബ് ഇൻസ്പെക്ടർ പി അനൂബിനെ സസ്പെന്‍ഡ് ചെയ്തു.[www.malabarflash.com]

അബ്ദുല്‍ സത്താര്‍ ജീവനൊടുക്കാനുള്ള കാരണം എസ്‌ഐ പി അനൂബാണെന്ന  ആരോപണങ്ങളും പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് ചന്തേരയിലേക്ക് സ്ഥലം മാറ്റിയത്.


അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ എസ്‌ഐ അനൂബ് ആണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട്  സമര്‍പ്പി ക്കുവാന്‍ അഡീഷണല്‍ എസ്പി പി ബാലകൃഷ്ണന്‍ നായരെ ജില്ലാ പോലീസ് മേധാവി ഡി ശില്‍പ ചുമതലപ്പെടുത്തിയിരുന്നു. അഡീഷണല്‍ എസ്പി നല്‍കിയ റിപ്പോർട്ടിനെ തുടര്‍ന്നാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവായത്.

ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ ഹോംഗാര്‍ഡ് വൈ കൃഷ്ണനെ കുമ്പളയിലേക്കും മാറ്റിയിരുന്നു. എസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണനെ ഫയര്‍ഫോഴ്‌സിലേക്കും തിരിച്ചയച്ചു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുല്‍ സത്താറിനെ റെയില്‍വെ സ്റ്റേഷനു സമീപത്ത് വാടകക്ക് താമസിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഉപജീവനമാര്‍ഗമായ ഓടോറിക്ഷ ഗതാഗതസ്തംഭനം ഉണ്ടാക്കിയതിന് എസ്‌ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

അതേസമയം, നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ യഅ്ഖൂബ് അബ്ദുല്‍ അസീസിന്റെ മരണത്തില്‍ ആരോപണവിധേയനായ എസ്‌ഐ മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറെ നിസാര പ്രശ്‌നത്തിന് കോളറിന് കുത്തിപ്പിടിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. 

കാസര്‍കോട് ജനറല്‍ ആശുപത്രിക്കടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവറും ഉളിയത്തടുക്ക ഭാഗത്ത് താമസിക്കുന്നയാളുമായ നൗശാദിനെ എസ്‌ഐ അനൂബ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നത്.

Post a Comment

0 Comments