യാത്രയയ്പ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തന്‍ എന്ന സംരഭകന് പെട്രോള്‍ പമ്പ് നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ വിമര്‍ശനം.
സംഭവത്തില്‍ പിപി ദിവ്യയ്ക്കും പ്രശാന്തനുമെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം പരാതി നല്‍കി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പി.പി ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണി, പ്രശാന്തനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്നിവയില്‍ അന്വേഷണം വേണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ എസ്.പി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
അതേസമയം പി.പി ദിവ്യയ്‌ക്കെതിരേ പ്രതിഷേധവും ശക്തമാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും പത്തനംതിട്ട മലയാലപ്പുഴയില്‍ കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടരുകയാണ്. പി.പി ദിവ്യയുടെ വീട്ടിലേക്ക് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്നാണ് ആവശ്യം.
ചൊവ്വാഴ്ച രാവിലെയോടെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ യാത്രയയ്പ്പിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ പത്തനംതിട്ടയില്‍ എത്തുമെന്നായിരുന്നു കുടുംബത്തിന് ലഭിച്ച വിവരം. മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലെത്തുന്ന നവീനെ കാത്ത് ഭാര്യയും രണ്ട് പെണ്‍മക്കളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

0 Comments