കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വര്‍ണം ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി. ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവന്‍ സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവെച്ച കാസര്‍കോട് സ്വദേശിയെ ആറുമാസം തടവിനും അഞ്ചുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത് ശരിവെച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.[www.malabarflash.com]
കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതിവിധിക്കെതിരേ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.
സ്വര്‍ണം ലോക്കറില്‍വെച്ചതായി ഭാര്യയെ വ്യാജമായ ചില രേഖകള്‍ കാണിക്കുകയും ചെയ്തു. പിന്നീട് വിവാഹബന്ധത്തില്‍ വിള്ളല്‍വീണു. ഭാര്യ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്. ഭാര്യ നല്‍കിയ പരാതിയില്‍ പോലീസെടുത്ത കേസിലാണ് ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് ഹര്‍ജിക്കാരനെ ശിക്ഷിച്ചത്.
0 Comments