NEWS UPDATE

6/recent/ticker-posts

ഒടുവിൽ ആശ്വാസം; ആകാശത്ത് വട്ടമിട്ടത് രണ്ടരമണിക്കൂറോളം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.[www.malabarflash.com]


വൈകിട്ട് 5.40നാണു 141 യാത്രക്കാരുമായി ട്രിച്ചി വിമാനത്താവളത്തിൽനിന്നു വിമാനം പുറപ്പെട്ടത്. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളായിരുന്നു. സാങ്കേതിക തകരാറുണ്ടായതിന് പിന്നാലെ ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തുടർന്നു 20 ആംബുലൻസുകളും 18 ഫയർ എൻജിനുകളും സജ്ജമാക്കിയിരുന്നു. 

വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് പ്രശ്നങ്ങൾ നേരിട്ടതായാണു വിവരം. ഇന്ധനം ചോർത്തി കളയാൻ വിമാനം ആകാശത്ത് വട്ടമിട്ടു. 8.15 ഓടെ വിമാനം ട്രിച്ചിയിൽ ഇറക്കി. 8.20ന് ഷാർജയിൽ എത്തേണ്ടതായിരുന്നു വിമാനം.

Post a Comment

0 Comments