NEWS UPDATE

6/recent/ticker-posts

ഉദുമ ഗ്രാമ പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ യുഡിഎഫ് മാർച്ച് നടത്തി

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുക, മെമ്പർമാർക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക, കെട്ടിട നമ്പർ നൽകുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.[www.malabarflash.com]

ഡിസിസി പ്രസിഡൻ്റ് പികെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജനദ്രോഹ ഭരണമാണ് ഉദുമ പഞ്ചായത്തിൽ നടക്കുന്നതെന്നും എല്ലാവർക്കും തുല്യനീതി നൽകിയില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭം നടത്തുമെന്നും പികെ ഫൈസൽ പറഞ്ഞു.

പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥർ തോന്നുന്നത് പോലെയാണ് കാര്യങ്ങൾ നടത്തുന്നത്. പിണറായി ഭരണം കേരളത്തിൽ എല്ലാ കാലത്തും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ കരുതേണ്ട. ഭരണം മാറും. അപ്പോൾ ഇത്തരം ഉദ്യോഗസ്ഥരെ എന്ത് ചെയ്യണമെന്ന് യുഡിഎഫിന് അറിയാമെന്ന് ഫൈസൽ ഓർമിപ്പിച്ചു.

പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെബിഎം ഷെരീഫ് അദ്ധ്യക്ഷനായി കൺവീനർ കെ.പി. ഭക്തവത്സലൻ സ്വാഗതം പറഞ്ഞു.

കെപിസിസി അംഗം ഹക്കിം കുന്നിൽ, ഡിസിസി സെക്രട്ടറിമാരായ വിആർ വിദ്യാസാഗർ, ഗീതാ കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീധരൻ വയലിൽ, ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കഞ്ഞി, പ്രഭാകരൻ തെക്കേക്കര, ഹാരിസ് അങ്കക്കളരി, പ്രസംഗിച്ചു പാലക്കുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ യു.ഡി.എഫ് നേതാക്കളായ കെഎ മുഹമ്മദലി, ബി.കൃഷ്ണൻ മാങ്ങാട്, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്, ബി ബാല കൃഷ്ണൻ, ശ്രീജ പുരുഷോ ത്തമൻ,അൻവർ മാങ്ങാട്, താജുദ്ദീൻ കോട്ടിക്കുളം, പുരുഷോത്തമൻ മുല്ലച്ചേരി,കരീം നാലാം വതുക്ക ൽ, ലക്ഷ്മി ബാലൻ,വി.പി ശ്രീധരൻ, മജീദ് മാങ്ങാട്,ഷിബു കടവങ്ങാനം, കൃഷ്ണൻ,പുഷ്പ ശ്രീധരൻ, കെവി ശോഭന, രൂപേഷ് പള്ളം,സുബൈർ പാക്യാര,ഗിരീഷ് നമ്പ്യാർ, എം പുരുഷോത്തമൻ നായർ,സലാം കളനാട് പഞ്ചായത്ത് മെമ്പർമാരായ സൈനബ അബൂബക്കർ, നഫീസ പാകാര, ചന്ദ്രൻ നാലാം വാതുക്കൽ, സുനിൽ മൂലയിൽ,
ബഷീർ പാക്യാര, യാസ്മിൻ റഷീദ്, ബിന്ദു സുധൻ, ശകുന്തള എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments