ഹാസ്യം കലര്‍ന്ന പരാമര്‍ശങ്ങളും വിചിത്രമായ ഡിമാൻ്റുകളും കൊണ്ട് ഇന്ത്യയിലെ വിവാഹപരസ്യങ്ങള്‍ പലപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വിവാഹപരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.[www.malabarflash.com]
മുപ്പത് വയസ് പ്രായമുള്ള ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് വരനെ തേടുന്നത്. യുവതിക്ക് ജോലിയുണ്ട്, വിദ്യാഭ്യാസവുമുണ്ട്. 25-28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം യുവാവ്. ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായിരിക്കണം. ഒരു ബംഗ്ലാവ്, കുറഞ്ഞത് 20 ഏക്കറില്‍ ഒരു ഫാംഹൗസ് എങ്കിലും വേണം. ഭക്ഷണം പാകംചെയ്യാന്‍ അറിഞ്ഞിരിക്കണം. കീഴ്‌വായുവിന്റെ പ്രശ്‌നമുള്ളവരും ഏമ്പക്കമിടുന്നവരും വേണ്ട എന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
പത്രപരസ്യം ഏതായാലും എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്നാണ് ചിലരുടെ പ്രാര്‍ത്ഥന.
2021ല്‍ പുറത്തുവന്നതാണ് ഈ പരസ്യം. സുഹൃത്തും സഹോദരനും ചേര്‍ന്ന് സാക്ഷി എന്ന യുവതിക്ക് കൊടുത്ത് പിറന്നാള്‍ 'പണി'യായിരുന്നു പരസ്യമെന്ന് അന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ ചിത്രം ചില വിരുതന്മാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കല്യാണമെന്ന സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി സമൂഹം സ്ത്രീകളില്‍ കെട്ടിവെക്കുന്ന വിവരണങ്ങള്‍ക്കുള്ള പ്രതികരണമാണ് ഈ പരസ്യ പ്രാങ്ക്.
'ഇത്തരം കാര്യങ്ങള്‍ ഒന്നും ഉറക്കെ വിളിച്ചുപറയാന്‍ നിങ്ങള്‍ക്കാകില്ല. പുരുഷന്മാര്‍ക്ക് സ്ത്രീകളെ ഉയരമുള്ളതെന്നും, സുന്ദരികളെന്നും തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കുന്ന സ്ത്രീകളെ ആവശ്യപ്പെടാം. എന്നാല്‍ അത് തിരിച്ചുചെയ്താലോ, ആളുകള്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമാണ്. ഈ പരസ്യം കണ്ട് പ്രക്ഷുബ്ദരായവര്‍ തന്നെയാകും 'വെളുത്ത, ഉയരമുള്ള, മെലിഞ്ഞ, സുന്ദരിയായ വധുവിനെ തേടുന്നു' എന്ന തലക്കെട്ടില്‍ ആദ്യം പരസ്യം നല്‍കുന്നത്,' സാക്ഷി ബിബിസിയോട് പറഞ്ഞു.
0 Comments