ഉദുമ : വിദേശത്ത് നടന്ന പണമിടപാടിനെ ചൊല്ലി ഉദുമയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തില്‍ നാല് പേരെ ബേക്കല്‍ സി.ഐ. കെ.പി.ഷൈന്‍ അറസ്റ്റു ചെയ്തു.തട്ടികൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത ഇര്‍ഷാദ് എന്നയാളെ പിടികിട്ടാനുണ്ട്.[www.malabarflash.com]
മേല്‍പറമ്പ് കട്ടക്കാല്‍ ജമീല മന്‍സിലിലെ റൈഹാന്‍(26), മേല്‍പറമ്പ് സ്വദേശി റാഷിദ് മന്‍സിലിലെ ഐ. അബ്ദുള്‍ റാഷിദ്(23) കൈനോത്ത് കെ.ഡി.എല്‍.ഹൗസിലെ ഖാദര്‍(23), കട്ടക്കാല്‍ ഹൗസിലെ അജ്മല്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച സന്ധ്യയോടെ ഉദുമ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും ഉദുമ പാക്യാരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ എന്‍.ബി. സൈനുൽ ആബിദി (24)നെ തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് ഇവരെ പിടികൂടിയത്. ആബിദ് സഞ്ചരിച്ചിരുന്ന സ്കൂട്ടി തടഞ്ഞ ശേഷം ഈ സംഘം യുവാവിനെ ബലമായി കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇതിനിടയില്‍ മൊബൈൽ ഫോണും പഴ്സും കൈക്കലാക്കി അക്രമി സംഘത്തിലെ രണ്ടുപേർ കാറിൽ സ്ഥലം വിടുകയും മറ്റു രണ്ടുപേർ 1,21000 രൂപ വില വരുന്ന സ്കൂട്ടി തട്ടിയെടുത്ത് കടന്നു കളയുകയും ചെയ്തുവെന്നുമാണ് പരാതി.
ജോലി അവശ്യത്തിന് നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്.
0 Comments