ന്യൂഡൽഹി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പരാതി നൽകിയത് എട്ടു വർഷത്തിനു ശേഷമാണെന്ന വാദം പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.[www.malabarflash.com]
പരാതിയിലെ കാലതാമസം ഉന്നയിച്ചാണു സിദ്ദിഖ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാമെന്നും ഇടക്കാല ജാമ്യം അതുവരെ തുടരുമെന്നും കഴിഞ്ഞമാസം 22ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
0 Comments