NEWS UPDATE

6/recent/ticker-posts

‘നാട്ടിൽ പോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് വിളിച്ചു, ഒടുവിൽ ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി’

ദുബൈ: വേദനാജനകമായ ഒരുമരണ വാർത്ത പങ്കുവെക്കുകയാണ് യു.എ.ഇയിലെ സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട്‌ പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് വിളിച്ച പ്രവാസിയാണ് അപ്രതീക്ഷിതമായി മരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.[www.malabarflash.com]

വിളിച്ചയാൾക്കും സുഹൃത്തിനും നാട്ടിൽ പോകാനുള്ള ഔട്ട്‌ പാസ് അഷ്റഫ് താമരശ്ശേരി ഇടപെട്ട് റെഡിയാക്കി. എന്നാൽ, നാട്ടിൽ പോകാനിരുന്നതിന്റെ തലേ ദിവസം ഈ സഹോദരൻ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി.

അഷ്റഫ് താമര​ശ്ശേരിയുടെ കുറിപ്പ്:

‘മരണം ആരെ എപ്പോൾ തേടി വരും എന്നൊരു നിശ്ചയവുമില്ല... കഴിഞ്ഞ ദിവസം ഒരു സഹോദരൻ വിളിച്ചിരുന്നു. അദ്ദേഹത്തിന് യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഔട്ട്‌ പാസ് ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചായിരുന്നു ആ വിളി. അദ്ദേഹത്തിന്റെ ആവശ്യം ഏറ്റെടുത്തു. അല്പം കഴിഞ്ഞു പിന്നേയും വിളിച്ചു. ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ള മറ്റൊരാൾക്കും ഔട്ട്‌ പാസ് വേണമെന്ന്. രണ്ട് പേർക്കും ഔട്ട്‌ പാസ് റെഡിയാക്കി. പോകാനിരുന്നതിന്റെ തലേ ദിവസം ഈ സഹോദരൻ മരണത്തിന് കീഴടങ്ങി. ഹൃദയാഘാതമായിരുന്നു മരണത്തിന് കാരണം. ഈ സഹോദരനോടൊപ്പം ഔട്ട്‌ പാസ് ലഭിച്ച സഹോദരൻ നാട്ടിലേക്ക് യാത്രയായി. ഈ സഹോദരൻ ജീവിതത്തിൽ നിന്ന് തന്നെ യാത്രയായി.

മരണം ഇങ്ങിനെയാണ് ഏത് വഴിയിലാണ് കാത്ത് നിൽക്കുന്നത് എന്ന് ഒരാൾക്കും പ്രതീക്ഷിക്കാൻ കഴിയില്ല......

നമ്മിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം നന്മകൾ ചൊരിയുമാറാകട്ടെ....

അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ......’’

Post a Comment

0 Comments