കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും നഷ്ടപ്പെടുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് കനത്ത കടൽക്ഷോഭത്തിൽ വീടും തെങ്ങ് ഉൾപെടെയുള്ള മരങ്ങളും നഷ്ടപ്പെടുന്നു. ഈ സമയത്ത് ജനങ്ങൾ മാറ്റിപ്പാർപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്.
ഈ സാഹചര്യത്തെ മറി കടക്കാൻ കടൽക്ഷോഭമുള്ള പ്രദേശങ്ങളിൽ അടിയന്തരമായി സുരക്ഷ കടൽ ഭിത്തി പണിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഗതാഗത കുരുക്ക് നിത്യസംഭവമായ പാലക്കുന്ന് കോട്ടിക്കുളം, ഉദുമ എന്നിവിടങ്ങളിൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുക, കാസർകോട്, കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ നികത്തി ഗതാഗത യോഗ്യമാക്കുക, ഉദുമ തുണിമില്ലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തി അമിത വൈദ്യുതി ബിൽ ഒഴിവാക്കാൻ സോളാർ പാനൽ സ്ഥാപിക്കുക, പള്ളിക്കര, കോട്ടിക്കുളം റെയിൽവേ സ്റ്റേഷനുകൾ അടിസ്ഥാന സൗകര്യം വികസന നടത്തി ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കോട്ടിക്കുളം റെയിൽ സ്റ്റേഷനിലെ റിസർവേഷൻ സൗകര്യം പുന:സ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ നെൽകൃഷി മേഖലയെ ഉൾപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു.
സംഘടനാ റിപ്പോർട്ടിന് മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പ്രവർത്തന റിപ്പോർട്ട് ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി മധു മുതിയക്കാലും മറുപടി നൽകി. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, വി വി രമേശൻ, എം സുമതി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. അജയൻ പനയാൽ ക്രഡഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രൻ കൊക്കാൽ നന്ദി പറഞ്ഞു.
പാലക്കുന്ന് മീൻ മാർക്കേറ്റ് പരിസരം കേന്ദ്രീകരിച്ച് ആരംഭിച്ച റെഡ് വളണ്ടിയർ മാർച്ചിലും പൊതുപ്രകടനത്തിലും ആയിരങ്ങൾ അണിനിരുന്ന്.
ഉദുമ പി രാഘവൻ നഗറിൽ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ അധ്യക്ഷനായി. നാസർ കോളായി പ്രഭാഷണം നടത്തി.
ഉദുമ പി രാഘവൻ നഗറിൽ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ അധ്യക്ഷനായി. നാസർ കോളായി പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ സന്തോഷ് സ്വാഗതം പറഞ്ഞു.
0 Comments