NEWS UPDATE

6/recent/ticker-posts

പി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റി അംഗമായി തരംതാഴ്ത്തും, പദവികളിൽനിന്ന് നീക്കും; ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

ക​ണ്ണൂ​ർ: എ.​ഡി.​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യം​ഗ​വും ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റു​മാ​യ പി.​പി. ദി​വ്യ​ക്കെ​തി​രെ ഒ​ടു​വി​ൽ സം​ഘ​ട​നാ ന​ട​പ​ടി. ദി​വ്യ​യെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കി ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്താ​ൻ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു.[www.malabarflash.com]

ഇ​ക്കാ​ര്യം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​ന് വി​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ന് സം​സ്ഥാ​ന സ​മി​തി അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ, പി.​പി. ദി​വ്യ ഇ​രി​ണാ​വ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​മാ​യി മാ​റും.

എ.​ഡി.​എ​മ്മി​ന്റെ മ​ര​ണ​ത്തി​ൽ ദി​വ്യ​യു​ടേ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രി​ക്കെ ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. എ.​ഡി.​എ​മ്മി​ന് റ​വ​ന്യൂ സ്റ്റാ​ഫ് കൗ​ൺ​സി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക്ഷ​ണി​ക്കാ​തെ ദി​വ്യ എ​ത്തി​യ​തും അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​തും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് യോ​ഗാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. യോ​ഗ​ത്തി​ന് ക്ഷ​ണി​ച്ചു​വെ​ന്ന് ദി​വ്യ പാ​ർ​ട്ടി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ തീ​രു​മാ​നം അ​റി​യി​ക്കാ​ൻ അ​ടി​യ​ന്ത​ര ജി​ല്ല ക​മ്മി​റ്റി യോ​ഗം വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ജി​ല്ല ക​മ്മി​റ്റി ഉ​ട​ൻ ചേ​രാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ത​ല​ശ്ശേ​രി സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ത​രം​താ​ഴ്ത്താ​നു​ള്ള തീ​രു​മാ​നം. അ​തേ​സ​മ​യം, പാ​ർ​ട്ടി ന​ട​പ​ടി​യെ കു​റി​ച്ച ചോ​ദ്യ​ത്തി​ന് ജി​ല്ല സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ചി​ല്ല.

അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ പോലീസ് ആവശ്യപ്പെട്ടു. അന്വേഷണത്തിന് നേതൃത്വം നൽകിയ എ. ഗീത ഐ.എ.എസിന്‍റെ മൊഴിയെടുക്കും. എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് ദിവസം പ്രശാന്തൻ വിജിലൻസ് ഓഫീസിലെത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പി.പി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസിൽ അന്വേഷണം അവസാനഘട്ടത്തിലെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കലക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ പോലീസ് തേടുന്നത്.

കലക്ടർ ഉൾപ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാൻഡ് റവന്യൂ ജോയിന്‍റ് കമീഷണർ എ. ഗീത, എ.ഡി.എമ്മിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. എ.ഡി.എം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. ഫോൺ വിളി രേഖകളുൾപ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നതെന്നതും ശ്രദ്ധേയം.

ഒക്ടോബർ 14ന് യാത്രയയപ്പ് യോഗത്തിന് മുമ്പ് തന്നെ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന വാദം പ്രതിഭാഗം ഉയർത്തിയിരുന്നു. വിജിലൻസ് ഓഫീസിലേക്ക് പ്രശാന്തൻ പോയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും വാദിച്ചു. ഇത് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചക്ക് 1.40ന് വിജിലൻസ് ഓഫീസ് ഭാഗത്തുനിന്ന് പ്രശാന്തൻ പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ദിവ്യയുടെ ജാമ്യഹരജിയിൽ വെള്ളിയാഴ്ച തലശ്ശേരി ജില്ലാ കോടതി ഉത്തരവ് പറയും. കഴിഞ്ഞ പത്ത് ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യയുള്ളത്.

Post a Comment

0 Comments