കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ജനകീയ ഡോക്ടർ സി.എച്ച്. ഇബ്രാഹീം കുഞ്ഞി (60) അന്തരിച്ചു. അസുഖ ബാധിതനായി മാസങ്ങളായി മംഗളൂരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അതിഞ്ഞാലിലെ കേരള ആശുപത്രി ഉടമയാണ്. അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധനായിരുന്നു.[www.malabarflash.com]
അജാനൂർ കടപ്പുറം പാലായി പരേതരായ പാട്ടില്ലത്ത് അബ്ദുള്ള ഹാജിയുടെയും അഞ്ചില്ലത്ത് ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ:ഖദീജ (മുക്കൂട്). മക്കൾ: ഡോ.ഫൻസീറ ഇബ്രാഹിം(ബാംഗ്ലൂർ), ഫയാസ്ഇബ്രാഹിം, ഫാത്തിമ ഇബ്രാഹിം (എഞ്ചിനിയറിംഗ് വിദ്യാർത്ഥിനി ബാംഗ്ലൂർ).
മരുമകൻ: കെ.പി മുഹമ്മദ് അജ്മൽ കുശാൽ നഗർ (എഞ്ചിനീയർ ബാംഗ്ലൂർ).
സഹോദരങ്ങൾ:സി.എച്ച് അഹമ്മദ് (വ്യാപാരി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ്), സി.എച്ച് മുഹമ്മദ് കുഞ്ഞി (ഫാർമസിസ്റ്റ് കുവൈത്ത്), സി എച്ച് മജീദ് ( വ്യാപാരി അതിഞ്ഞാൽ) സി.എച്ച് മറിയം, സി എച്ച് സുഹറ, സി.എച്ച് ഫൗസിയ, പരേതരായ സി.എച്ച് മൊയ്തു, സി.എച്ച് ഹമീദ്.
0 Comments