കൊല്ലപ്പെട്ട മകളുടെ ശേഷിപ്പുകള്‍ മാതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോടതി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. വിങ്ങിപ്പൊട്ടി കൊണ്ടാണ് ശേഷിപ്പുകള്‍ മാതാപിതാക്കളായ ആയിഷുമ്മയും മൊയ്തുവും സഹോദരങ്ങളായ എസ് വൈ എസ് ഓഫീസിൽ ജോലി ചെയ്യുന്ന മുഹമ്മദ് അൽത്താഫ്, മലപ്പുറം ഇഹ്യാഹുസുന്ന വിദ്യാർത്ഥി മിസ്ഹബ്, അൽത്താഫിന്റെ ഭാര്യ തംസീറ, മിസ്ഹബ് എന്നിവർ ഏറ്റുവാങ്ങി.
ജില്ലാ എസ് വൈ എസ് സാന്ത്വനം സെക്രട്ടറി അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന്, മൂഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അജിത് കുമാർ ആസാദ്, നാരായൺ പെരിയ, അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, സുബൈർ പടുപ്പ്, അബ്ദുൽ ഖാദിർ അഷ്‌റഫ് എന്നിവർ കൂടെയുണ്ടായിരുന്നു.
പുത്തിഗെ മുഹിമ്മാത്തിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം മുഹിമ്മാത്ത് ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരവും നടത്തി. മുഹിമ്മാത്ത് വൈസ് പ്രിൻസിപ്പൽ വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി. കൊടഗ് അയ്യങ്കേരി ജുമാ മസ്ജിദിൽ കബറടക്കി.
2006- ലാണ് കുടക് അയ്യങ്കേരി സ്വദേ ശിനി സഫിയയാണ് (13) ഗോവയിൽ കൊല്ലപ്പെട്ടത്. 2008- ൽ ഗോവയിലെ അണക്കെട്ടിന് സമീപത്തുനിന്നാണ് അസ്ഥികൾ കണ്ടെടുത്തത്. കേസിൽ ഗോവ യിൽ കരാർജോലിക്കാരായ മുളിയാർ സ്വദേശി കെ.സി. ഹംസ, ഭാര്യ മൈമൂന എന്നിവരെ അറ സ്റ്റ് ചെയ്തു. ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു കൊല്ലകൊല്ലപ്പെട്ട സഫിയ.
ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേൽക്കുകയും സംഭവം പുറത്തറിയാതിരിക്കാൻ കൊന്ന് കഷണങ്ങളായി മുറിച്ച് കുഴിച്ചു മൂടിയതാണെന്നും പ്രതികൾ സമ്മതിച്ചു.
കേസിലെ ഒന്നാം പ്രതി ഹംസയെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു.
കുറ്റപത്രത്തിനൊപ്പം തലയോട്ടിയുൾപ്പെടെയുള്ള ഭാഗങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ കൈമാറിയിരുന്നു. എന്നാൽ മകളെ മതാചാര പ്രകാരം സം സ്ക്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞ മാ സമാണ് കോടതിയെ സമീപിച്ച ത്. പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് സാനു എസ്. പണിക്കരാണ് ശരീരഭാഗങ്ങൾ മാതാപിതാക്കൾക്ക് വിട്ടു നൽകാൻ ഉത്തരവിട്ടത്.
0 Comments