സ്കൂട്ടറിന് വാഹനം വിലങ്ങിട്ട് മൂക്കിനിടിച്ചുവീഴ്ത്തി പിറകിലുള്ളയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഇതിനിടയിൽ മുഖത്തേക്ക് ഒരു സ്പ്രേയടിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. പഴയ അലങ്കാർ തിയറ്ററിനു സമീപമാണ് ഇവരുടെ വീട്. വീടിനടുത്ത് എത്തുന്നതിന് അൽപം മുമ്പായിരുന്നു ആക്രമണവും കവർച്ചയും. മഹേന്ദ്ര കമ്പനിയുടെ വാഹനത്തിലാണ് ആക്രമികളെത്തിയത്. വാഹനം വിലങ്ങിട്ട് ഇറങ്ങലും സ്കൂട്ടറിലുള്ളവരെ ഇടിച്ചുവീഴ്ത്തലും ബാഗ് കൈക്കലാക്കി കടന്നുകളയലും ഏതാനും നിമിഷങ്ങൾകൊണ്ട് കഴിഞ്ഞിട്ടുണ്ട്.
വിവരമറിഞ്ഞ ജ്വല്ലറി അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ ബന്ധപ്പെട്ടതോടെ ആക്രമികളെ പിടികൂടാൻ പോലീസ് പല സംഘങ്ങളായി അന്വേഷണം തുടങ്ങി. വാഹനം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും നമ്പർ വ്യാജമാണെന്ന സൂചനയുണ്ട്. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണ നടപടികൾ.
പെരിന്തൽമണ്ണ ഊട്ടി റോഡിൽ ചെറിയ ഷോറൂമിൽ വർഷങ്ങളായി ജ്വല്ലറി നടത്തിവരുന്നവരാണിവർ. വൈകീട്ട് എട്ടോടെ കടയടച്ച് മുഴുവൻ ആഭരണങ്ങളും തൂക്കിക്കണക്കാക്കി രേഖപ്പെടുത്തി ബാഗിൽ വീട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവ്. യൂസുഫാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ആക്രമികളുടെ മർദനത്തിൽ യൂസുഫിന് മുഖത്ത് പരിക്കേറ്റ് രക്തമൊഴുകി. പിന്നിലിരുന്നിരുന്ന ഷാനവാസിന്റെ ചുണ്ടും പൊട്ടി. അക്രമത്തിനിരയായവരിൽനിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.
0 Comments