ഭാര്യ:എം.ടി ഭാർഗവി. മക്കൾ: റോജൻ രൻജിത്ത് ബാബു, (വൈ.പ്രസിഡന്റ് മഷ്രീക്ക് ബേങ്ക് ദുബായ്, ഷൈൻജിത്ത്(എൻജീനിയർ) മരുമക്കൾ: വീണ(തളിപറമ്പ്) ശ്രീയുക്ത (വടകര).
കിണാവൂർ സ്വദേശികളായ സി.സന്ദീപ്, ബിജു, രതീഷ്, രജിത്ത് എന്നിവരും ചെറുവത്തൂർ ഓർക്കുളം സ്വദേശിയായ ഷിബിൻ രാജുമാണ് നേരത്തെ മരിച്ചത്.
ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച അപകടമുണ്ടായത്. രാത്രി 12 മണിക്കാണ് അപകടം നടക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. അപകടത്തിൽ 150-ലേറെ പേർക്ക് പരിക്കേറ്റു.
ഉത്സവ നടത്തിപ്പുകാരുടെ അലംഭാവമാണ് അപകടത്തിന് മുഖ്യകാരണമെന്നാണ് എഫ്‌ഐആറിലുള്ളത്. സംഘാടകരായ ഒമ്പതുപേർക്കെതിരെ വധശ്രമകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളുടെയും ജാമ്യം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
0 Comments