NEWS UPDATE

6/recent/ticker-posts

നൂറുല്‍ ഉലമ: വാക്കും വരയും പടവാളാക്കിയ പണ്ഡിതന്‍ - എന്‍ അലി അബ്ദുല്ല

ദേളി:കാലികവും നൂതനവുമാര്‍ന്ന വിദ്യാഭ്യാസ സരണിയില്‍ സമൂഹത്തെ നയിക്കുകയും ആത്മീയതയുടെയും ആദര്‍ശത്തിന്റെയും ശ്രേണിയിലേക്ക് ഈ ഉമ്മത്തിനെ വഴി നടത്തുകയും ചെയ്യുന്നതോടൊപ്പം അഹ്ലുസുന്നക്ക് വേണ്ടി വാക്കും വരയും പടവാളാക്കിയ പണ്ഡിതനായിരുന്നു നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്ലിയാരെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ സംസ്ഥാന ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല പറഞ്ഞു.[www.malabarflash.com]

ജാമിഅ സഅദിയ്യ 55ാം വാര്‍ഷിക സമ്മേളന ഭാഗമായി നടന്ന നൂറുല്‍ ഉലമയുടെ ലോകം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശുദ്ധ ദീനിന്റെ പാരമ്പര്യ വിശ്വാസങ്ങള്‍ വികലമാക്കുന്ന വിധം നവീന ആശയം കടത്തിക്കയറ്റുന്നവര്‍ക്കെതിരെ വ്യത്യസ്ത ഭാഷകളില്‍ ഉസ്താദിന്റേതായുള്ള രചനകള്‍ കാലിക പ്രസ്‌കതമാണ്. കാലികവും നൂതനവുമാര്‍ന്ന വിദ്യാഭ്യാസ സരണിയില്‍ സമൂഹത്തെ നയിക്കുകയും ആത്മീയതയുടെയും ആദര്‍ശത്തിന്റെയും ശ്രേണിയിലേക്ക് ഈ ഉമ്മത്തിനെ വഴി നടത്താനുമാണ് ഉസ്താദ് ആയുസ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉബൈദുല്ലാഹി സഅദി നദ് വിയുടെ അധ്യക്ഷതയില്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍ കുമ്പോല്‍ ആമുഖ പ്രഭാഷണം നടത്തി. പി എ കെ മുഴപ്പാല, സി എന്‍ ജാഫര്‍ സ്വാദിഖ്, വിഷയവതരണം നടത്തി. പി പി അബ്ദുല്‍ ഹകീം സഅദി പ്രസംഗിച്ചു. കാടാച്ചിറ അബ്ദുല്‍ റഹ്‌മാന്‍ മുസ്ല്യാര്‍, സയ്യിദ് സ്വാലിഹ് തങ്ങള്‍, ടി പി അലിക്കുഞ്ഞി മൗലവി, ഉബൈദുല്ലാഹി സഅദി, പി എ കെ മുഴപ്പാല, എന്‍ അലി അബ്ദുല്ല, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബര്‍കട്ട, ബി എ അലി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments