NEWS UPDATE

6/recent/ticker-posts

ബി.ജെ.പിക്ക് കേരളത്തിൽ ഇനി 30 ജില്ലകൾ; മലപ്പുറം അടക്കം അഞ്ച് ജില്ലകളെ 15 ജില്ലകളാക്കി വിഭജിച്ചു

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ 14 ജി​ല്ല ക​മ്മി​റ്റി​ക​ൾ വി​ഭ​ജി​ച്ച് ബി.​ജെ.​പി​ക്ക് 30 ജി​ല്ല ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച​താ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ല​ക​ളി​ൽ ഇ​നി മൂ​ന്ന് ജി​ല്ല ക​മ്മി​റ്റി​ക​ളു​ണ്ടാ​കും. പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ക​ൾ ഒ​ഴി​കെ മ​റ്റ് ജി​ല്ല​ക​ളെ​ല്ലാം ര​ണ്ടാ​യി വി​ഭ​ജി​ക്കും. പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നാ​ണ് വി​ഭ​ജ​നം.[www.malabarflash.com]


അടുത്ത വർഷം നടക്കുന്ന തദ്ദേശ ​സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാനാണ് ഈ നീക്കം. നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റാണ് പാർട്ടി ലക്ഷ്യം. കൊച്ചിയിൽ ചേർന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗമാണ് ഇതംഗീകരിച്ചത്. 

ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള പ്രവർത്തനം നടത്തും. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികള്‍ തുടരും.

Post a Comment

0 Comments