NEWS UPDATE

6/recent/ticker-posts

എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് പ്ലാറ്റിനം മൈതാനിയില്‍ പതാക ഉയര്‍ന്നു

തൃശൂര്‍: എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് ആമ്പല്ലൂരിലെ പ്ലാറ്റിനം ഗ്രൗണ്ടില്‍ പതാക ഉയര്‍ന്നു. ഇതോടെ സമ്മേളന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ത്വാഹ സഖാഫി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഖാസിം എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.[www.malabarflash.com]

അനുബന്ധമായ നടന്ന ചടങ്ങില്‍ സയ്യിദ് തുറാബ് അസഖാഫ് അദ്ധ്യക്ഷത വഹിച്ചു. പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, എന്‍ അലി അബ്ദുള്ള, പി കെ ബാവ ദാരിമി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി സൈതലവി ചെങ്ങര, മജീദ് കക്കാട്, ബി എസ് അബ്ദുള്ളകുഞ്ഞി ഫൈസി, മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, അലി ദാരിമി എറണാകുളം, ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരം, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, ഡോ. പി.എ ഫാറൂഖ് നഈമി എന്നിവര്‍ പ്രസംഗിച്ചു. ഐ സി എഫ് പ്രസിഡന്‍റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

ഈ മാസം 26, 27, 28, 29 തിയ്യതികളിലാണ് യുവജന സമ്മേളനം നടക്കുന്നത്. ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന പ്ലാറ്റിനം ഇയര്‍ പരിപാടികളുടെ സമാപനമായാണ് വ്യത്യസ്ത ഉള്ളടക്കങ്ങളോടെ കേരള യുവനജ സമ്മേളനം നടക്കുന്നത്.

നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ്, ഫൂച്ചര്‍ കേരള സമ്മിറ്റ്, നെക്സ്റ്റ് ജെന്‍കോണ്‍ക്ലേവ്, ഹിസ്റ്റോറിക്കല്‍ ഇന്‍സൈറ്റ്, എന്‍ ജെന്‍ എക്‌സ്‌പോ, ഐഡിയല്‍ കോണ്‍ഫറന്‍സ്, ഹെറിറ്റേജ് കോണ്‍ഫറന്‍സ്, എത്തിക്കല്‍ കോണ്‍ഫറന്‍സ്, യങ് ഇന്ത്യ കോണ്‍ഫറന്‍സ് എന്നിവയാണ് നടക്കുന്നത്.

Post a Comment

0 Comments