മത- ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ഹനിക്കുന്ന സംഭവങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. യു പിയിലെ സംഭലിൽ നടന്ന അക്രമം വേദനാജനകമാണ്. ഭരണഘടന നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാറിന്റെയും ജുഡീഷ്യറിയുടെയും ഉത്തരവാദിത്വമാണ്. അജ്മീർ ദർഗയെ മുൻനിർത്തിയുള്ള വിവാദങ്ങൾ ആരാധനാലയ നിയമം നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണ്. ഹരജി സ്റ്റേ ചെയ്ത കോടതിവിധി സ്വാഗതാർഹമാണെന്നും കാന്തപുരം പറഞ്ഞു.
സമാപന സംഗമത്തിൽ ശൈഖ് സലാഹുദ്ദീൻ സാമുറായ് ബഗ്ദാദ് ശരീഫ്, ഹസ്രത്ത് മന്നാൻ റസാഖാൻ, അല്ലാമ സഈദ് അഷ്‌റഫി രാജസ്ഥാൻ, ഹസ്രത്ത് സയ്യിദ് ജാമി അഷറഫ് അൽ ജീലാനി, മുഫ്തി മുഹമ്മദ് മൻസൂർ അലി, നൗഷാദ് മിസ്ബാഹി ഒഡീഷ, ഷൗക്കത്ത് നഈമി അൽബുഖാരി കശ്മീർ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി തുടങ്ങിയവർ പങ്കെടുത്തു.
ഗോവ മഡ്ഗാവിൽ നടന്ന നാലാമത് ദേശീയ സാഹിത്യോത്സവിൽ കർണാടകയും ജമ്മു കശ്മീരും കേരളവും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കർണാടകയിൽ നിന്നുള്ള സാഹിൽ, കേരളത്തിൽ നിന്നുള്ള മെഹബിൻ മുഹമ്മദ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. അഞ്ചാം എഡിഷൻ സാഹിത്യോത്സവ് ഉത്തർ പ്രദേശിൽ നടക്കും.
0 Comments