NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; വാർഡനെതിരെ പ്രതിഷേധം, പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. അതേസമയം, ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. മൻസൂർ ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.[www.malabarflash.com]


വാർഡനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. മൂന്നാം വർഷ നേഴ്സിം​ഗ് വിദ്യാർത്ഥി ചൈതന്യയാണ് ശനിയാഴ്ച  രാത്രി ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാർഡൻ്റെ മാനസിക പീഡനാണ് ഇതിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 

പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. സംഭവം കഴിഞ്ഞ് 24 മണിക്കൂർ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാനേജ്മെൻ്റ് വിവരങ്ങൾ അറിയിച്ചിട്ടില്ല. ഫോൺ സംവിധാനം ഇവിടെയില്ല. വെള്ളിയാഴ്ച്ച വയ്യാതെ ആശുപത്രിയിൽ പോയിരുന്നു. വന്നശേഷം വാർഡൻ വഴക്കുപറഞ്ഞു. ബിപി ഉൾപ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.

സുഹൃത്തിന് നീതി ലഭിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അവളുടെ ആരോ​ഗ്യനില മോശമായി തുടരുകയാണ്. വാർഡനെതിരെ നടപടി വേണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. വാർഡനുമായുള്ള പ്രശ്നമാണ് ആത്മ​ഹത്യാശ്രമത്തിന് പിന്നിലെന്നും കുട്ടിക്ക് പരീക്ഷാ സമ്മർദ്ദമാണെന്ന് പറയുന്നത് തെറ്റാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Post a Comment

0 Comments