NEWS UPDATE

6/recent/ticker-posts

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക ബസ്സിൽ പരിശോധന;കാസർകോട് സ്വദേശി എംഡിഎംഎയുമായി അറസ്റ്റിൽ

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വീണ്ടും പൊലീസിൻ്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിലായി. അംഗടിമൊഗർ ബക്കംവളപ്പ് വീട്ടിൽ അബ്ദുൽ നഫ്സൽ ആണ് പോലീസിൻ്റെ പിടിയിലായത്.[www.malabarflash.com]

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക ബസ്സിലാണ് ഇയാൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. കാസർകോട് ഭാഗത്ത് വിൽപന നടത്തുന്നതിന് വേണ്ടി ബാംഗ്ലൂരിൽ നിന്നാണ് നഫ്സൽ എംഡിഎംഎ കൊണ്ട് വന്നത്. ഇതിന് വിപണിയിൽ 15 ലക്ഷം രൂപയോളം വിലയുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments