വ്യാഴം രാവിലെയാണ് ഉറങ്ങാന്‍ കിടന്ന ആറുവയസുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി കോതമംഗലത്താണ് താമസം.
ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി കോതമംഗലത്താണ് താമസം.
കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് സംശയം തോന്നിയ നാട്ടുകാരാണ് പഞ്ചായത്തുമെമ്പറിനെയും പോലീസിനെയും വിവരമറിയിച്ചത്. കോതമംഗലം പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. രാവിലെ എണീക്കുമ്പോള്‍ കുഞ്ഞിന് ബോധമില്ലായിരുന്നുവെന്നും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നുമാണ് കുട്ടിയുടെ രണ്ടാനമ്മ പറഞ്ഞത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത് എന്ന് മനസിലാക്കിയ പോലീസ് അച്ഛനെയും കുട്ടിക്കൊപ്പം വീടിനകത്തുണ്ടായിരുന്ന രണ്ടാനമ്മയേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതിനൊടുവിലാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനമ്മയാണെന്ന വിവരം മാത്രമാണ് പോലീസ് നിലവില്‍ പുറത്തുവിട്ടിട്ടുള്ളത്. വിശദാംശങ്ങള്‍ ആലുവ റൂറല്‍ എസ്.പി. പുറത്തുവിടും എന്നാണ് വിവരം.
ആലുവ റൂറല്‍ എസ്.പി. അടക്കം കോതമംഗലം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായതും വിശദാംശങ്ങള്‍ ശേഖരിച്ചതും. കുഞ്ഞിന്റെ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലില്‍ ഇത് വ്യക്തമായതായും പോലീസ് പറയുന്നു. സംഭവം നടന്ന സമയം ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്നത് സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും എല്ലാ വശങ്ങളും കേന്ദ്രീകരിച്ച്, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.
0 Comments