കോട്ടയം: കേരളം മുതിര്‍ന്ന പൗരന്മാരുടെ നാടായി മാറരുതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം എ യൂസുഫലി. നമ്മുടെ ചെറുപ്പക്കാര്‍ വിദേശത്തേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
അവരെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ പുതിയ പദ്ധതികള്‍ വേണം. അതിനായി പഴയ നിയമങ്ങള്‍ മാറി പുതിയ വരണം. ചില യൂട്യൂബര്‍മാര്‍ പലതും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നമ്മളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന ചില വ്‌ളോഗര്‍മാരുണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരൊന്നും ഈ നാടിന് വേണ്ടി ഒന്നും സംഭാവന ചെയ്യാതെ എല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും എം എ യൂസുഫലി പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ സംരംഭം. ഇത് കോട്ടയത്തിനുള്ള ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണ്. നമ്മുടെ നാടിന്റെ ഉന്നമനത്തിനായി രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, ബിസിനസുകാര്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും എം എ യൂസുഫലി കൂട്ടിച്ചേര്‍ത്തു.
0 Comments