NEWS UPDATE

6/recent/ticker-posts

റേഡിയോ ജോക്കി സിമ്രാന്‍ സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം


ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും റേഡിയോ ജോക്കിയുമായ സിമ്രാന്‍ സിങ്ങിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ആത്മഹത്യ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യായാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ജമ്മു കശ്മീരില്‍നിന്നുള്ള, ആര്‍.ജെ. സിമ്രാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇരുപത്തഞ്ചുകാരിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്.[www.malabarflash.com]


ഇന്‍സ്റ്റഗ്രാമില്‍ ഡിസംബര്‍ 13-നാണ് അവസാനമായി പോസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒപ്പം താമസിച്ച സുഹൃത്താണ് പോലീസിനെ വിളിച്ചറിയിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പോ കുടുംബത്തിന്റെ പരാതിയോ ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. സിമ്രാനെ കുറച്ചുദിവസമായി അസ്വസ്ഥയായി കാണപ്പെട്ടിരുന്നുവെന്നും അതുകാരണം ആത്മഹത്യ ചെയ്തതാവാമെന്നും കുടുംബം പറയുന്നു.

ജമ്മു കീ ധഡ്കന്‍ (ജമ്മുവിന്റെ ഹൃദയത്തുടിപ്പ്) എന്ന വിശേഷണത്തിലാണ് സിമ്രാന്‍ അറിയപ്പെടുന്നത്. മൃതദേഹം പോലീസ് കുടുംബത്തിന് കൈമാറി.

Post a Comment

0 Comments