NEWS UPDATE

6/recent/ticker-posts

രാഹുലിനെയും പ്രിയങ്കയേയും ഗാസിപുരിൽ തടഞ്ഞ് യുപി പോലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ യുപി പോലീസ് തടഞ്ഞു. ഡൽഹി–യുപി അതിർത്തിയായ ഗാസിപുരിൽ കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.[www.malabarflash.com]


പോലീസ് വാഹനങ്ങൾ റോഡിനു കുറുകേയിട്ട് പ്രവർത്തകരെ തടയാനും ശ്രമമുണ്ടായി. ഡൽഹി–മീററ്റ് റോഡ് ഭാഗികമായി അടച്ചു. യുപി അതിർത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും 11 മണിക്കാണ് പുറപ്പെട്ടത്. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും യുപിയിലെ കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ട്.

Post a Comment

0 Comments