പാലക്കുന്ന് കഴകം സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ ഭദ്രദീപം കൊളുത്തി. ഉദുമ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ്മാനി മൂവാറ്റുപുഴ ആദ്യ വില്പന നിർവഹിച്ചു. ഖത്തർ അബുല്ല ഹാജി ഉദുമ, ദാമോദരൻ ചവോക്ക് വളപ്പ് എന്നിവർ ആദ്യ ഉൽപന്നങ്ങൾ ഏറ്റുവാങ്ങി.
ഉദുമ പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ നാലാം വാതുക്കൽ, സൈനബ അബൂബക്കർ, എം.ബീവി, ബിന്ദു സുധൻ, ശകുന്തള ഭാസ്കരൻ എന്നിവർ സംസാരിച്ചു.
പ്രശസ്ത യൂട്യൂബർ സാനു സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നിർവഹിച്ചു. നറുക്കെടുപ്പ് വിജയികളായ അഞ്ച് പേർക്ക് 2000 രൂപയുടെ 5 ഗിഫ്റ്റ് വൗച്ചറുകളും ബമ്പർ സമ്മാന വിജയിക്ക് ഒരു പവൻ സ്വർണനാണവും കെ.പി. ഉസ്മാൻ ഹാജി വിതരണം ചെയ്തു. റി
യൽ എം.ഡി അബ്ദുൽ അസീസ്, മാനേജിംഗ് പാർട്ണർ സി.പി ഫൈസൽ, ജനറൽ മാനേജർ ഇബ്രാഹിം, ടി.പി. സക്കറിയ, മാനേജർ മെഹറൂഫ്, പി.ആർ.ഒ മൂത്തൽ നാരായണൻ എന്നിവർ സംബന്ധിച്ചു.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഡിസംബർ 22 മുതൽ ജനുവരി രണ്ടുവരെ വിവിധ ഓഫറുകൾ ഉദുമ റിയൽ ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതായി മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
0 Comments