ന്യൂഡൽഹി: വിവാഹം കഴിച്ച ശേഷം വ്യാജ പരാതി നൽകി ഭർത്താവിൽ നിന്ന് പണം അപഹരിക്കുന്ന സ്ത്രീ പത്ത് വർഷത്തിന് ശേഷം അറസ്റ്റിൽ. ഇതിനിടിയിൽ വൻ ബിസിനസുകാർ അടക്കം മൂന്ന് പേരെ വിവാഹം കഴിച്ചത് വഴി ഈ സ്ത്രീ നേടിയത് 1.25 കോടി രൂപ. ഉത്തരാഖണ്ഡിൽ താമസിക്കുന്ന നിക്കി എന്ന സീമയാണ് പോലീസ് പിടിയിലായത്.[www.malabarflash.com]
2013-ൽ ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായിയെയാണ് നിക്കി ആദ്യം വിവാഹം കഴിച്ചത്. കുറച്ച് സമയത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീർപ്പിൻ്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.
2017ൽ ഗുരുഗ്രാമിൽ നിന്നുള്ള ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറെ സീമ വീണ്ടും വിവാഹം കഴിച്ചു. പിന്നീട് ഇയാളുമായി വേർപിരിയുകയും10 ലക്ഷം രൂപ ഒത്തതീർപ്പിനായി വാങ്ങുകയും ചെയ്തു.
2023-ൽ ജയ്പൂർ സ്വദേശിയായ ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചു. താമസിയാതെ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് വിവാഹ തട്ടിപ്പ് വീരയെ ജയ്പൂർ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് സീമ ഇരകളെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വിവാഹമോചിതരായ പുരുഷന്മാരെയായിരുന്നു സീമ വലവീശിയിരുന്നത്.
0 Comments