NEWS UPDATE

6/recent/ticker-posts

വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം ലോഗോ പ്രകാശനം ചെയ്തു

മുള്ളേരിയ: അഡൂർ കഴകം കടുമന പ്രാദേശിക സമിതിയിലെ മുള്ളേരിയ കടുമന വടക്കനടുക്കം വയനാട്ടുകുലവന്‍ ദൈവസ്ഥാനത്ത് ഏപ്രില്‍ 22,23,24 തീയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ലോഗോ എടനീര്‍ മഠത്തിൽ വെച്ച് മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി പ്രകാശനം ചെയ്തു.[www.malabarflash.com]

ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രത്തന്‍ പാണ്ടി അധ്യക്ഷത വഹിച്ചു. അഡൂര്‍ പതിക്കാലടുക്കം ഐവര്‍ മഹാവിഷ്ണു തമ്പുരാട്ടി ക്ഷേത്ര സ്ഥാനികന്‍ കുമാരന്‍ കാരണവര്‍, ജനറല്‍ കണ്‍വീനര്‍ പ്രഭാകരന്‍ പുതിയമ്പലം, ട്രഷറര്‍ ബാലന്‍ വടക്കനടുക്കം, വര്‍ക്കിങ് ചെയര്‍മാന്‍മാരായ രാമുഞ്ഞി അഡൂര്‍, ഗംഗാധരന്‍ നായര്‍ കാടകം, പബ്ലിസിറ്റി ചെയര്‍മാന്‍ രാജേഷ് പള്ളിക്കര, കണ്‍വീനര്‍ എ.ടി.രാജന്‍, നാരായണന്‍ പനക്കുളം, ടി.കെ. ദാമോദരന്‍, സുധാകരന്‍, ദാമോദരന്‍ മണിയാണി, കുമാരന്‍ നെല്‍പ്പാടി, ആഘോഷ കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു.

Post a Comment

0 Comments