കൊച്ചി: വടക്കന്‍ പറവൂര്‍ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഇന്നു വൈകിട്ടാണു സംഭവം. പേരേപ്പാടം കാട്ടുപറമ്പില്‍ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. (www.malabarfash.com)
വേണുവിന്റെ മകന്‍ ജിതിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഇവരുടെ അയല്‍വാസി ഋതു ജയനെ (28) പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടില്‍ രണ്ടു കുട്ടികളുണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ വടക്കേക്കര പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. വ്യക്തി വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. ഋതു ജയന്‍ മൂന്നോളം കേസുകളില്‍ പ്രതിയാണ്. ഇയാള്‍ നോര്‍ത്ത് പറവൂര്‍ പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്‍ പറഞ്ഞു. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ പൊലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
English Summary: Triple Murder in Chendamangalam: Triple murder in Chendamangalam, Paravur. A neighbor dispute escalated into a violent attack, leaving three family members dead and another injured.
0 Comments