NEWS UPDATE

6/recent/ticker-posts

കൊല്ലത്ത് കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടര്‍ന്ന് 31കാരിക്ക് ദാരുണാന്ത്യം


കൊല്ലം:  കൊല്ലം കടയ്ക്കൽ മണലുവട്ടത്ത് തീപൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദർഭകുഴി വീട്ടിൽ പ്രമിത (31) ആണ് മരിച്ചത്. തിങ്കൾ രാവിലെ 11 മണിയോടെ വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ കരിയില കൂട്ടി തീയിടുകയായിരുന്നു. ഉടൻ തീ പടർന്ന് പ്രമിത ധരിച്ചിരുന്ന മാക്സിയിൽ പിടിക്കുകയും പെട്ടന്ന് തീ ദേഹമാസകലം ആളിപ്പടരുകയുമായിരുന്നു. (www.malabarflash.com)

നിലവിളിക്കേട്ട് അയൽവാസി ഷാഹിന ഓടിയെത്തി തീ കെടുത്തിയെങ്കിലും ഇതിനിടെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ പ്രമിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണത്തിന് കീഴടങ്ങി.

പ്രമിതക്ക് പത്തും എട്ടും വയസ്സുളള രണ്ട് പെൺകുട്ടികളാണ്. ഇളയകുട്ടി സംഭവ സമയം അമ്മയോടൊപ്പം ഉണ്ടായിരുന്നു. കുട്ടി വെളളവുമായി തീ അണയ്ക്കാനും ശ്രമിച്ചിരുന്നു. ഭർത്താവ് ബാബുരാജ് ഒരുമാസം മുമ്പാണ് വിദേശത്ത് പോയത്.

Post a Comment

0 Comments