NEWS UPDATE

6/recent/ticker-posts

സ്വിഗ്ഗിയിലൂടെ കൊച്ചിക്കാർ വാങ്ങിയത് 11 ലക്ഷം ചിക്കൻ ബിരിയാണി; ചോക്കോ ലാവ കേക്കുകളും 2024- ൽ ട്രെൻഡായി


കൊച്ചി : എല്ലാ വർഷവും ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കൊച്ചിക്കാർക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണം അത് ചിക്കൻ ബിരിയാണി തന്നെയാണ്. 2024ൽ 11 ലക്ഷം ബിരിയാണിയുടെ ഓർഡറാണ് സ്വിഗ്ഗി വഴി ഡെലിവർ ചെയ്യ്‌തിട്ടുള്ളത്. കൊച്ചിയിലെ കണക്കുകൾ നോക്കുമ്പോൾ ചിക്കൻ ബിരിയാണിക്കൊപ്പം നോൺ വെജ് സ്ട്രിപ്പുകൾക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യൻ ബ്രേക്ക്ഫാസ്റ്റിനും 2024ൽ ഏറെ ആവശ്യക്കാർ ഉണ്ടായിട്ടുണ്ട്. [www.malabarflash.com]

ലഘു ഭക്ഷണത്തിൽ ചിക്കൻ ഷവർമയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവർമയാണ് സ്വിഗ്ഗി ഡെലിവർ ചെയ്യ്‌തിട്ടുള്ളത്. ചിക്കൻ റോളും ചിക്കൻ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓർഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ചോക്ലേറ്റ് ക്രീം കേക്ക് തൊട്ട് പിറകിൽ തന്നെയുണ്ട്.

അതേസമയം ബ്രെക്ക്ഫാസ്റ്റിന് പ്രിയങ്കരം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024ൽ ഓർഡർ ചെയ്യ്‌തത്. കടലക്കറിയും പൂരിയും ഇഡ്ഡലിയും കൊച്ചിക്കാർക്ക് പ്രിയപ്പെട്ടതാണ്. ഗീ മൈസൂർ പാക്കും, ചോക്കാ ലാവ കേക്കിനും മിൽക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുരത്തിൽ മുന്നിൽ നിൽക്കുന്നത്. ദീപാവലിക്കാലത്താണ് മധുരത്തോടുള്ള പ്രിയം പ്രകടമാകുന്നത്. വൈറ്റ് മിൽക്ക് ചോക്ലേറ്റ് കേക്കും സിനമൺ റോളും പാലട പായസവും കൊച്ചിക്കാരുടെ ആഘോഷ വേളകളെ ആനന്ദകരമാക്കുന്നു. 

31 ലക്ഷം ഡിന്നർ ഓർഡറുകളാണ് ഈ വർഷം സ്വിഗ്ഗിക്ക് ലഭിച്ചത്. 17,622 രൂപ ചെലവിട്ട് 18 സ്പൈസി ചിക്കൻ മന്തി ഓർഡർ ചെയ്യ്‌ത ഒരു ഉപഭോക്താവാണ് ഏറ്റവും ഉയർന്ന തുകക്കുള്ള ഓർഡർ നൽകിയത്. സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇൻസ്റ്റാമാർട്ടിന്റെ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. 2024 ൽ കൊച്ചിയിലുള്ള ഒരു ഉപഭോക്താവ് 4000 പാക്കറ്റ് ചിപ്‌സ്ആണ് ഓർഡർ ചെയ്‌തത്‌. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളിൽ ഒന്നായാണ് കൊച്ചിയെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വിശേഷിപ്പിക്കുന്നത്.

Kochi user spends Rs 17,622 on Chicken Mandi: Know more about what city ordered on Swiggy in 2024

Post a Comment

0 Comments