NEWS UPDATE

6/recent/ticker-posts

2024ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം പ്രേമലു

2024ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് മലയാള ചിത്രം പ്രേമലു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റായി. www.malabarflash.com

ബോക്‌സ് ഓഫീസില്‍ 1,000 കോടിയിലധികം കളക്ഷന്‍ നേടിയ എല്ലാ പാന്‍ഇന്ത്യന്‍ ചിത്രങ്ങളെയും മറികടന്ന് 2024ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു പ്രേമലു. പുഷ്പ 2: ദ റൂള്‍, കല്‍ക്കി 2898 എഡി, സ്ട്രീ 2 എന്നീ മൂന്ന് ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബില്‍ പ്രവേശിച്ചെങ്കിലും ഏറ്റവും ലാഭകരമായ ചിത്രമെന്ന കിരീടം പ്രേമലുവിന് അവകാശപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.


Post a Comment

0 Comments