മംഗളൂരു: നാട് വിറപ്പിച്ച പുള്ളിപ്പുലിയെ വാലില്‍ പിടിച്ച് ചുഴറ്റി യുവാവ് വലയിലാക്കി. തുമകൂരുവിലെ എ.വി. ആനന്ദാണ്(40) നിസ്സഹായരായ വനപാലകര്‍ക്കും ഭീതിയിലാണ്ട ഗ്രാമവാസികള്‍ക്കും ഇടയില്‍ ധീരതയുടെയും സാഹസികതയുടെയും ആള്‍രൂപമായത്. (www.malabarflash.com)
ദിവസങ്ങളായി പുള്ളിപ്പുലി ഭീതിയിലായിരുന്നു ഗ്രാമം. ഏറെ ശ്രമിച്ചിട്ടും വനംവകുപ്പിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. പുലിയാവട്ടെ വളര്‍ത്തു മൃഗങ്ങളെ ഇരുട്ടില്‍ ആക്രമിച്ച് വിലസി.കഴിഞ്ഞ ദിവസം വീണ്ടും ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട പുലിയെ നാട്ടുകാര്‍ വളഞ്ഞു. വനം ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. എന്നാല്‍ അവര്‍ ഭയന്നു നിന്നതല്ലാതെ പുലിയോടടുത്തില്ല. അതിനിടെയാണ് ഗ്രാമവാസിയായ ആനന്ദ് പിന്നിലൂടെ പതുങ്ങിയെത്തി വാലില്‍ പിടിച്ച് പുലിയെ ചുഴറ്റിയെടുത്തത്. ഈ അവസരം മുതലെടുത്ത് വനം ഉദ്യോഗസ്ഥര്‍ പുലിയെ വലകൊണ്ട് മൂടി കെണിയിലാക്കി. പുലി വലയിലായി എന്നുറപ്പിക്കുന്നത് വരെ ആനന്ദ് വാലിലെ പിടി വിട്ടില്ല. പുലിയെ പിന്നീട് വനം അധികൃതര്‍ സമീപത്തെ വനത്തില്‍ തുറന്നുവിട്ടു.
0 Comments