പരപ്പനങ്ങാടി: സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മലപ്പുറം തിരൂരങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തയാളെയാണ് കോടതി വെറുതെവിട്ടത്.[wwww.malabarflash.com]
2021 ആഗസ്റ്റിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതി കുറ്റക്കാരനല്ല എന്ന് കണ്ട് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എ.പി. സുനിൽ ഹാജരായി.
0 Comments