NEWS UPDATE

6/recent/ticker-posts

പ്രവാസികൾക്ക് സന്തോഷ വാർത്ത: സുപ്രധാന തീരുമാനവുമായി എയർ അറേബ്യ; യാത്രക്കാരുടെ ഹാൻഡ്‌ബാഗ് ഭാരം 10 കിലോയാക്കി


ദുബായ്: വിമാന യാത്രയിൽ  കയ്യിൽ കരുതവുന്ന ഹാൻഡ് ബാഗ് പരിധി പത്തു കിലോയാക്കി എയർ അറേബ്യ.  രണ്ടു ബാഗുകളായി പത്ത് കിലോ ഹാൻഡ് ബാഗ് കയ്യിൽ കരുതാം.  കുട്ടികൾ കൂടെയുണ്ടെങ്കിൽ 3 കിലോ കൂടി അധികം അനുവദിക്കും.  അനുവദിച്ച പത്ത് കിലോയിൽ ഹാൻഡ് ബാഗിന് പുറമെ ഒരു പേഴ്സണൽ ബാഗ് കൂടി അനുവദിക്കും.  ബാക്പാക്,  ഡ്യൂട്ടി ഫ്രീ ബാഗ്,  ചെറിയ ബാഗ് എന്നിവയാണ് ഇത്. രണ്ടു ബാഗുകളും പത്തു കിലോയിൽ കൂടരുത്. (www.malabarflash.com)

നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു. പ്രവാസികൾക്ക് വലിയ ആശ്വാസമാണ് തീരുമാനം.  നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു. ഹാൻഡ് ബാഗിൻ്റെ ഭാരപരിധി മറ്റ് വിമാനക്കമ്പനികളിൽ ഏഴ് കിലോയാണ്. 

Post a Comment

0 Comments