NEWS UPDATE

6/recent/ticker-posts

മയക്ക് മരുന്ന് മാഫിയക്കെതിരെ ജാഗ്രത പുലർത്തുക: എസ് വൈ എസ്

പുത്തിഗെ: ഗ്രാമ പ്രദേശങ്ങളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾക്കെതിരെ നിയമ പാലകർ കർശന നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് പുത്തിഗെ സർക്കിൾ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.[www.malabarflash.com]

കേരളത്തിൽ വർദ്ധിച്ച് വരുന്ന കൊലപാതകങ്ങൾക്ക് കാരണം ലഹരി മാഫിയകളെന്നത് വിസ്മരിക്കാൻ പറ്റാത്ത വസ്തുതയാണ്. അത്തരം കാര്യങ്ങളെ തിരിച്ചറിഞ്ഞ് മാഫിയ ലോബികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരികയും കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും കൂട്ടിച്ചേർത്തു. 

വാർഷിക കൗൺസിൽ സർക്കിൾ പ്രസിഡൻ്റ് അഷ്റഫ് സഖാഫി ഷേണിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ അഹ്സനി ഉൽഘാടനം ചെയ്തു. സർക്കിൾ ജനറൽ സെക്രട്ടറി മുനീസ് വർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ വിഷയാവതരണം നടത്തി.സി

ദ്ദീഖ് മാസ്റ്റർ പി കെ നഗർ ,അഷറഫ് സഖാഫി എ കെ ജി നഗർ ,ഷംസുദ്ദീൻ മദനി മുളിയടുക്കം കൗൺസിൽ നടപടികൾക്ക് നേത്രത്വം നൽകി.ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ അനുമോദന പ്രഭാഷണം നടത്തി. സോൺ ജനറൽ സെക്രട്ടറി ഹനീഫ് സഅദി കുമ്പോൽ, ഫാറൂഖ് സഖാഫി കര,അഷറഫ് സഖാഫി ഉളുവാർ,ഉമർ സഖാഫി കുമ്പോട്,മുഹമ്മദ് കുഞ്ഞി ഉളുവാർ, സുബൈർ ബാഡൂർ, കെ എം കളത്തൂർ, ബഷീർ സഅദി ഉപ്പിന തുടങ്ങിയവർ സംബന്ധിച്ചു. 

2005-2006 വർഷ കാലയളവി ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് അഷറഫ് സഖാഫി ഷേണി,ജനറൽ സെക്രട്ടറി മുനീസ് ബിലാൽ നഗർ,ഫിനാൻസ് സെക്രട്ടറി നവാസ് മൊഗറടുക്ക, ദ'അവ പ്രസിഡൻ്റ് ഹനീഫ് ജൗഹരി രിഫായി നഗർ,സാമൂഹിക പ്രസിഡൻ്റ് ഹമീദ് മുസ്‌ലിയാർ കളത്തൂർ,സാംസ്കാരിക സെക്രട്ടറി അഷറഫ് സഖാഫി മൊഗറടുക്ക, സാന്ത്വന സെക്രട്ടറി ഇർഷാദ് സഖാഫി കളത്തൂർ എന്നിവരെയും തെരഞ്ഞെടുത്തു.

മുനീസ് ബിലാൽ നഗർ സ്വാഗതവും ഹനീഫ് ജൗഹരി രിഫായി നന്ദിയും പറഞ്ഞു.

Post a Comment

0 Comments