NEWS UPDATE

6/recent/ticker-posts

തമിഴ്നാട് റാണിപ്പെട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം, 30 പേർക്ക് പരിക്ക്


ചെന്നൈ: തമിഴ്‌നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി െ്രെഡവര്‍ അടക്കം 4 പേരാണ് അപകടത്തില്‍ മരിച്ചത്. (www.malabarflash.com) 

മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മഞ്ജുനാഥന്‍, കൃഷ്ണപ്പ, സോമശേഖര്‍, ശങ്കര എന്നിവരാണ് മരിച്ചത്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

മേല്‍മരുവത്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ രണ്ട് കര്‍ണാടക സ്വദേശികളും അപകടത്തില്‍ മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

4 killed, 30 injured in bus-lorry collision in Ranipet, Tamil Nadu

Chennai: 4 people died in a road accident in Tamil Nadu's Ranipet. The accident occurred when a Karnataka RTC bus and a lorry collided. 4 people, including the lorry driver, died in the accident. (www.malabarflash.com)

More than thirty people were injured. Manjunathan, Krishnappa, Somasekar and Shankara were killed. The lorry, which was coming to Chennai with vegetables, collided with the bus. The front of the bus was completely destroyed due to the impact. All four died on the spot.

Two Karnataka natives who had gone to visit the Melmaruvathur temple also died in the accident. The injured are undergoing treatment at the hospital. The bodies of the deceased have been shifted to the hospital. They will be handed over to the family after the postmortem.

Post a Comment

0 Comments