ബെംഗളൂരു: വിവാഹദിവസം വരന്‍ മദ്യപിച്ചെത്തിയതോടെ വിവാഹത്തില്‍നിന്ന് പിന്മാറി വധുവിന്റെ കുടുംബം. ബെംഗളൂരുവില്‍ നടന്ന വിവാഹത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരനോടും സുഹൃത്തുക്കളോടും ക്ഷോഭിച്ച വധുവിന്റെ അമ്മ അവരോട് വേദിയില്‍നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. (www.malabarflash.com)
വരനും കൂട്ടുകാരനും വിവാഹവേദിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറുകയായിരുന്നു. താലം വരെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഇതോടെ വധുവിന്റെ കുടുംബം ഇടപെട്ടു. വരനോട് ക്ഷോഭിച്ച വധുവിന്റെ അമ്മ വിവാഹം നിര്‍ത്തിവെയ്ക്കുകയാണെന്ന് അതിഥികളെ അറിയിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
'ഇപ്പോഴത്തെ പെരുമാറ്റം ഇങ്ങനെയാണെങ്കില്‍ ഞങ്ങളുടെ മകളുടെ ഭാവി എന്തായിരിക്കും' എന്ന് അമ്മ വരനോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം ന്യായീകരിക്കാന്‍നിന്ന വരന്റെ കുടുംബാംഗങ്ങളോട് വിവാഹത്തില്‍നിന്ന് പിന്മാറാന്‍ അമ്മ ആവശ്യപ്പെടുന്നുമുണ്ട്.
ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അമ്മയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മകളുടെ കാര്യത്തില്‍ ഉചിതമായ നിലപാടാണ് അമ്മ എടുത്തതെന്നും ആളുകള്‍ എന്ത് വിചാരിക്കും എന്ന് ആശങ്കപ്പെടാതെ മകള്‍ക്കുവേണ്ടി നിലകൊണ്ട അമ്മയെ അഭിനന്ദിക്കുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്തു. സ്ത്രീകള്‍ തങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി പരസ്യമായി നിലകൊള്ളാന്‍ തുടങ്ങിയെന്ന് തനിക്ക് ഇഷ്ടപ്പെട്ടു എന്നായിരുന്നു മറ്റൊരു കമന്റ്.
0 Comments