കാസർകോട്: സമീപകാലങ്ങളിലായി വാർത്തകളുടെ വിശ്വാസ്യത ചോർന്നുപോകുന്നതായും അതുണ്ടാകരുതെന്നും മന്ത്രി വി .അബ്ദുറഹിമാൻ പറഞ്ഞു. കാസർകോട് പ്രസ്ക്ലബിൽ കെ.കൃഷ്ണൻ അനുസ്മരണവും പത്രപ്രവർത്തക പുരസ്സ്കാര സമർപ്പണവും നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
വാർത്തകളിൽ എല്ലായ്പ്പോഴും സത്യസന്ധത പുലർത്തണം. പല വാർത്തകൾക്ക് മുൻപിലും ലേഖകർ നിസ്സഹായരാകുകയാണ്. മാധ്യമപ്രവർത്തനത്തിൽ പ്രാദേശിക പത്രപ്രവർത്തകർക്ക് നിർണായക സ്വാധീനമുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിലെത്തി ക്കാൻ മടികാണിക്കരുതെന്നും,അപ്പോഴും അധികാരികൾ മാത്രം കുറ്റക്കാർ എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഉദുമ ലേഖകൻ ബാബു പാണത്തൂർ ഫലകവും കാഷ് അവാർഡും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
പ്രസ്ക്ലബ് പ്രസിഡൻ്റ് സിജു കണ്ണൻ അധ്യക്ഷനായി. ബാബുപാണത്തൂർ മറുപടി പ്രസംഗം നടത്തി. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അനുസ്മരണ ഭാഷണം നടത്തി. എ.അബ്ദുൾറഹ്മാൻ, ടി.എ.ഷാഫി, സി.നാരായണൻ, വി.വി.പ്രഭാകരൻ, പ്രദീപ് നാരായണൻ, അബ്ദുള്ളക്കുഞ്ഞി ഉദുമ, സതീശൻ കരിച്ചേരി എന്നിവർ സംസാരിച്ചു.
0 Comments