NEWS UPDATE

6/recent/ticker-posts

വിപ്ലവമാകാൻ ‘ഇ വിറ്റാര’.. ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ച് മാരുതി


തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായി ‘ഇ വിറ്റാര’ എസ്‍‍യുവി ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള ഇ-വിറ്റാരയുടെ റേഞ്ച് ഫുൾ ചാർജിൽ 500 കിലോമീറ്ററാണ്.[www.malabarflash.com]

18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളാണ് ബോൾഡ് ആൻഡ് മസ്കുലാർ ലുക്കിലുള്ള വാഹനത്തിലുള്ളത്. ഇമോഷണൽ വേർസറ്റൈൽ ക്രൂസർ‍ എന്ന കൺസെപ്റ്റിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

ഇത് ഹാർട്ട്‌ടെക്റ്റ്-ഇ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചിരിക്കുന്നത് ടൊയോട്ടയുമായി സഹകരിച്ചാണ്. മാരുതി ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായ സുസുക്കി ഇ വിറ്റാര ഇറ്റലിയിലെ മിലാനില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ നിരത്തിലെത്തുന്ന ആദ്യ വിപണിയാവും ഇന്ത്യയിലേത്. ഗുജറാത്തിലെ സുസുക്കി ഫാക്ടറിയിലാണ് ഇ വിറ്റാര നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് വാഹനത്തിന്.

വീല്‍ ഡ്രൈവ് മോഡലില്‍ കരുത്ത് 181എച്ച്പിയായും ടോര്‍ക്ക് പരമാവധി 300എന്‍എം ആയും ഉയരും. 4,275എംഎം നീളവും 1,800എംഎം വീതിയും 1,635എംഎം ഉയരവുമുള്ള ഇ വിറ്റാരയുടെ വീല്‍ ബേസ് 2,700എംഎം ആണ്.180 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

Post a Comment

0 Comments