ഡിസംബ൪ 30ന് രാവിലെ ചൂരക്കോട്ടെ വീട്ടിൽ നിന്നും ട്യൂഷൻ സെൻററിലേക്കിറങ്ങിയതായിരുന്നു ഷഹന ഷെറിൻ. ഒൻപതു മണിയോടെ ട്യൂഷൻ ക്ലാസ് വിട്ടു. ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടിൽ പുസ്തകമെടുക്കാനെന്ന് പറഞ്ഞായിരുന്നു ഷഹന പോയത്. കൂട്ടുകാരികൾക്ക് മുന്നിൽ നിന്നു തന്നെ വസ്ത്രവും മാറി. സമയമായിട്ടും സ്കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്കൂൾ അധികൃത൪ വിവരമറിയിച്ചു. പിന്നാലെ രക്ഷിതാക്കൾ പോലീസിൽ പരാതിയും നൽകി.
കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്താനായില്ല. മുഖം മറച്ചതിനാൽ ഷഹന തന്നെയാണോയെന്ന് പോലീസിന് ഉറപ്പിക്കാനുമായിട്ടില്ല.
സംഭവ ദിവസം പരശുറാം എക്സ്പ്രസിൽ കുട്ടി കയറിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷൊർണൂർ റയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം വരെ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചു. എന്നിട്ടും പോലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധുക്കൾ പോലീസിന് കൈമാറിയിരുന്നു. എന്നാൽ ഇവിടങ്ങളിലൊന്നും കുട്ടിയെത്തിയിട്ടില്ലെന്നാണ് വിവരം.

കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വസ്ത്രം മാറി മുഖം മറച്ചാണ് കുട്ടി പോയതെന്നതും അന്വേഷണത്തിന് വെല്ലുവിളിയാണ്. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാ൪, സിഐമാ൪, എസ്ഐമാ൪ അടങ്ങുന്ന 36 അംഗസംഘം അഞ്ചു ടീമുകളായാണ് അന്വേഷണം നടത്തുന്നത്.
0 Comments