ഉദുമ: ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മംഗലാപുരം ഏനപ്പോയ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനുവരി 12 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും.[www.malabarflash.com]
പരിപാടിയുടെ ഉദ്ഘാടനം ഡോ. അബ്ദുല്‍ സത്താര്‍ നിര്‍വ്വഹിക്കും. അലുമ്‌നി അസോസിയേഷന്‍ ചെയര്‍മാന്‍ മുജീബ് മാങ്ങാട് അധ്യക്ഷത വഹിക്കും. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി മുഖ്യാതിഥി ആയിരിക്കും. അലുമ്‌നി അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ഖത്തര്‍ വ്യവസായി ഖാദര്‍ ഉദുമ, കെ.കെ മുഹമ്മദ് ഷാഫി ഉദുമ പടിഞ്ഞാറിന് നല്‍കി നിര്‍വ്വഹിക്കും.
ഉദുമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിററി ചെയര്‍മാന്‍ സൈനബ അബൂബക്കര്‍, പ്രിന്‍സിപ്പാള്‍ നിഷ കെ, പ്രധാനദ്യാപിക ആശ. പി, പിടിഎ പ്രസിഡണ്ട് കെ.വി രഘുനാഥ്, ജലീല്‍ കാപ്പില്‍, ഡോ.കെ.വി ജയപ്രകാശ്, കാപ്പില്‍ കെ.ബി.എം ഷെരീഫ് ആശംസകള്‍ അര്‍പ്പിക്കും. ഉദയകുമാര്‍ പാലക്കുന്ന് സ്വാഗതവും, അബ്ദുല്ല പി.എം പാക്യാര നന്ദിയും പറയും.
വിവിധ വിഭാഗങ്ങളിലായി 50 ഓളം പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വിളിക്കുക: 9447246646, 9947235975, 9544744786, 9846871989
0 Comments