NEWS UPDATE

6/recent/ticker-posts

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം.[www.malabarflash.com]

പരുക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രഥമ ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മെഡിക്കൽ കോളജിലേക്ക് പോകും വഴിയാണ് മരിച്ചത്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായത്. 

കബറടക്കം തിങ്കളാഴ്ച വല്ലപ്പുഴ ജുമാ മസ്ജിദിൽ നടത്തും. സഹോദരങ്ങൾ: ഷെസ, അഫ്സി.

Post a Comment

0 Comments