NEWS UPDATE

6/recent/ticker-posts

ശുചിമുറിയിലേക്കെന്നുപറഞ്ഞ് മണ്ഡപം വിട്ടിറങ്ങി, സ്വർണവും പണവുമായി നവവധു മുങ്ങി

ഗൊരഖ്പുർ: വിവാഹച്ചടങ്ങുകൾക്കിടെ നവവധു സ്വർണവും പണവുമായി മുങ്ങി. ​ഗൊരഖ്പൂരിലെ ഭരോഹിയ ശിവ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്ന് വരൻ കമലേഷ് കുമാർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യഭാര്യ മരിച്ച കമലേഷിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.[www.malabarflash.com]

സിതാപൂരിലെ ​ഗോവിന്ദ്പുർ സ്വദേശിയായ കർഷകനാണ് 40-കാരനായ കമലേഷ് കുമാർ. ബ്രോക്കർക്ക് 30,000 രൂപ നൽകിയാണ് ഇദ്ദേഹം വിവാഹം ഉറപ്പിച്ചത്. വെള്ളിയാഴ്ച വധൂ വരന്മാർ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. വധുവിനൊപ്പം അമ്മയായിരുന്നു ഉണ്ടായിരുന്നത്. വിവാഹച്ചടങ്ങുകൾ പുരോ​ഗമിക്കുന്നതിനിടെ ശൗചാലയത്തിൽ പോകണമെന്ന് പറഞ്ഞ് മണ്ഡപംവിട്ട നവവധു പിന്നീട് മടങ്ങിവന്നില്ല.

ഭാര്യക്കുവേണ്ടി സ്വർണാഭരണങ്ങളും സാരിയും സൗന്ദര്യവർധക വസ്തുക്കളുമെല്ലാം കമലേഷ് വാങ്ങിക്കൊടുത്തിരുന്നു. വിവാഹത്തിന്റെ മുഴുവൻ ചിലവും വഹിച്ചത് കമലേഷ് തന്നെയായിരുന്നു. പുതിയൊരു കുടുംബം കെട്ടിപ്പടുക്കാനാണ് രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ എല്ലാം നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയതെന്നും കമലേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതികളൊന്നും കിട്ടിയിട്ടില്ലെന്ന് സൗത്ത് എസ്.പി ജിതേന്ദ്ര കുമാർ പറഞ്ഞു. ആരെങ്കിലും പരാതി തന്നാൽ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments