നിലയിൽമസ്കറ്റ്: ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയർന്നു. വിനിമയ നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. റിയാലിന് 223.70 രൂപയാണ് കഴിഞ്ഞ ദിവസം ഒമാനിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയത്. (www.malabarflas.com)
അന്താരാഷ്ട്ര വിനിമയ നിരക്ക് പേർട്ടലായ ‘എക്സ് ഇ എക്സ്ചേഞ്ച്’ ഒരു ഒമാനി റിയാലിന് 225 രൂപക്ക് മുകളിലാണ് കാണിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതോടെയാണ് വിനിമയ നിരക്ക് റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത്. ശമ്പളം കിട്ടിയതിന് പിന്നാലെ ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് പണം അയച്ചതിനാല്‍ ധനകാര്യ വിനിമയ സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം 86.68 ലേക്കാണ് ഇടിഞ്ഞിരുന്നു. 222.60 രൂപയാണ് ഒരു റിയാലിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്.
0 Comments