കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള മരുന്ന് വിതരണം നിലച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാതെ അധികൃതര്‍. സൂപ്രണ്ടിനും മന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതുവരെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് വിതരണക്കാര്‍ പറയുന്നു. (www.malabarflash.com)
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള മരുന്നുവിതരണം ഈ മാസം 10 മുതലാണ്, വിതരണക്കാര്‍ അവസാനിപ്പിച്ചത്. നാളിതുവരെയായി ചര്‍ച്ച നടത്താന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് വിതരണക്കാര്‍ പറയുന്നു. ഒരു മാസത്തെ കുടിശ്ശികയായ നാല് കോടി രൂപയാണ് നല്‍കിയത്.
മുഴുവന്‍ തുകയും നല്‍കാതെ മരുന്നു വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി. മരുന്ന് വിതരണം നിലച്ചതോടെ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷമായേക്കും. ന്യായ വില മെഡിക്കല്‍ ഷോപ്പിലെ പല മരുന്നുകളും ഇതിനോടകം തീര്‍ന്നതായാണ് വിവരം. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയാണ് ബുദ്ധിമുട്ടിലാവുക. 90 കോടിയിലധികം രൂപയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.
0 Comments