NEWS UPDATE

6/recent/ticker-posts

ഉദുമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ അലുമ്‌നി അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

ഉദുമ: എന്റെ വിദ്യാലയം ഉദുമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ അലുമ്‌നി അസോസിയേഷൻ ദേർലക്കട്ട ഏനപ്പോയ മെഡി ക്കൽ കോളേജി ൻ്റെ സഹകരണ ത്തോടെ സൗജന്യ മെഗാ മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉദുമ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കാസർകോട് ജനറൽ ഹോസ് പിറ്റൽ സീനിയർ കൺസൾട്ടൻ്റ് ഡോ. എ.എ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ മുജീബ് മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.[www.malabarflash.com]


ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ലക്ഷ്മി മുഖ്യാതിഥിയായി. ഖത്തർ കബ യാൻ ഗ്രൂപ്പ് എംഡി ഖാദർ ഉദുമ മെമ്പർഷിപ്പ് വിതരണം ഉദ് ഘാടനം ചെയ്തു. കെകെമുഹമ്മദ് ഷാഫി ഏറ്റു വാങ്ങി.ഉദുമ ഗ്രാമ പഞ്ചാ യത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സൈനബ അബൂ ബക്കർ, മെമ്പർ ജലീൽ കാപ്പിൽ, ഉദുമ ജിഎച്ച്.എസ് എസ് പിടിഎ പ്രസിഡൻ്റ് കെ.വി രഘുനാഥൻ, കെവി അഷ്റഫ്, ഹെഡ്മിസ്ട്രസ് പി ആശ, അസോസിയേഷൻ കൺവീനർ പി.വി. ഉദയകുമാർ പാലക്കുന്ന്, ക്യാമ്പ് കോ ഓർഡിനേറ്റർ പി.എം.അബ്‌ദുല്ല പാക്യാര, ഐൻസൺ മുഹമ്മദ്കുഞ്ഞി, പിഎം ഫാത്തിമ പ്രസംഗിച്ചു. 

ജനറൽ മെഡി സിൻ, ജനറൽ സർജറി, ഓപ്താൽമോളജി, പെഡിയാട്രിക്,
ഇഎൻടി, ഓർത്തോ, പൽമനോളജി, ഡെർമട്ടോളജി, ഗൈനക്കോളജി വിഭാഗങ്ങൾക്കുള്ള പരിശോധന നടന്നു.

ഡോ. കെ. സ്ഫുർത്തി കാമത്ത്, ഡോ. സുദർശിനി എസ്,ഡോ. റെബിൻ എം. സൈനുദ്ദീൻ, ഡോ. പ്രത്യുഷ, ഡോ. ടി മുഹമ്മദ് ധാനിഷ്,ഡോ. സുമയ്യ,ഡോ. ഐശ്വര്യ,ഡോ. ഹാസിൽ,ഡോ.ഡി എസ് ഗായത്രി,ഡോ. തുഷാർ എസ്. കുന്ദർ,ഡോ. അക്ഷയ്, ഡോ. ഐശ്വര്യ, ഡോ. സാരംഗ എന്നിവർ ക്യാമ്പ് കൈകാര്യം ചെയ്തു.

Post a Comment

0 Comments