മുംബൈ: ഇന്ത്യയുടെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളില്‍ ഷമി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ ചാമ്പ്യന്‍സ് ട്രോഫിയിലും ഷമി ഇന്ത്യന്‍ കുപ്പായമണിയും. 2023 ലോകകപ്പിന് ശേഷം വലതുകാലില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഷമി കളിക്കളത്തില്‍ നിന്നും പുറത്ത് പോയത്. കഴിഞ്ഞ ഏതാനം ആഴ്ചകളായി ഷമി വൈറ്റ് ബാള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. (www.malabarflash.com)
ബി.സി.സി.ഐയുടേയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടേയും അനുമതിയുണ്ടെങ്കില്‍ മാത്രമേ ഷമിക്ക് വീണ്ടും ടീമിലേക്ക് തിരിച്ചെത്താനാവു. ശസ്ത്രക്രിയക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ വലിയ ശ്രമമാണ് ഷമി നടത്തുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ ഷമി ഫിറ്റ്‌നെസ് വീണ്ടെടുത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും ഷമി പുറത്തായിരുന്നു. പശ്ചിമബംഗാളിന് വേണ്ടി വിജയ ഹസാരെ ട്രോഫിയില്‍ ഷമി കളിച്ചിരുന്നു. ഹരിയാനക്കെതിരെ നടക്കുന്ന വിജയ് ഹസാര ട്രോഫിയിലെ പ്രീക്വാര്‍ട്ടര്‍ മത്സരം ഷമിയെ സംബന്ധിച്ച് നിര്‍ണായകമാണ്. മത്സരത്തിലെ പ്രകടനം മുന്‍നിര്‍ത്തിയാവും ഷമിയുടെ ടീമിലേക്കുള്ള പുനപ്രവേശനം. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പന്തെറിയുമ്പോള്‍ ഷമിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അതേസമയം, ഇന്ത്യന്‍ പേസ് കുന്തമുന ജസ്പ്രീത് ബുംറക്ക് ഇംഗ്ലണ്ടിനെതിരായ പരിമിത ക്രിക്കറ്റ് ഓവര്‍ പരമ്പര നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന്റെ ചാമ്പ്യന്‍സ് ട്രോഫി പങ്കാളിത്തവും സംശയത്തിലാണ്. ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടെങ്കിലും ബുംറയാണ് പരമ്പരയിലെ താരം. അഞ്ചു ടെസ്റ്റുകളിലായി 1306 ശരാശരിയില്‍ 32 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബുംറയുടെ ഒറ്റയാള്‍ പ്രകടനം കൊണ്ടു മാത്രമാണ് ഫലം കാണിക്കുന്നതുപോലെ (31) പരമ്പര ഏകപക്ഷീയമാകാതിരുന്നത്. സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ കടുത്ത പുറം വേദനയെ തുടര്‍ന്ന് 31കാരനായ ബുംറ പന്തെറിഞ്ഞിരുന്നില്ല. താരത്തിന്റെ അഭാവത്തില്‍ 162 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു.
0 Comments