NEWS UPDATE

6/recent/ticker-posts

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു


തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്‌ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായത്. (www.malabarflash.com)

ഉദ്ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. എംടിയുടെ സ്മ‌രണാർത്ഥം സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാനവേദിയായ എംടി നിളയിലായിരുന്നു ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്.

കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്‌തതോടെ ഊട്ടുപുര സജീവമായി. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും.

State School Arts Festival kicks off in the capital

Thiruvananthapuram: The State School Arts Festival kicks off in the capital. The 63rd State School Arts Festival was inaugurated by the Chief Minister and other dignitaries at a function presided over by Education Minister V Sivankutty. (www.malabarflash.com)

A welcome dance organized by the Kerala Kalamandalam was also performed before the inauguration. The inauguration ceremony was held at MT Nila, the main venue of the Central Stadium in memory of MT.

The teenage talents of Kalakerala are competing to prove their excellence at 25 venues. The competition will start at all venues by 11 am. Oottupura came alive with Minister KN Balagopal inaugurating the event by serving food to the students in the morning at the Putharikandam restaurant. More than 10,000 teenage talents are participating in 249 competitions held at 25 venues. The Oppana and group dances by the higher secondary girls and the Margamkali by the high school girls will enthrall the venues on the first day itself.

Post a Comment

0 Comments